Tuesday, 17 July 2018

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത  


Poem : Sakhavu - സഖാവ്

Lyrics : Sam Mathew
Singers : Arya Dayal, Sam Mathew
Upload : @LijuRavi

നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും

പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ

എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന
മുദ്രാവാക്യമില്ലാത്ത
മണ്ണിൽമടുത്തു ഞാൻ ..
നിന്റെ ചങ്കുപിളർക്കുന്ന
മുദ്രാവാക്യമില്ലാത്ത
മണ്ണിൽമടുത്തു ഞാൻ ..

എത്ര കാലങ്ങളായ് ഞാനീവിടെ ,

ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
എത്ര കാലങ്ങളായ് ഞാനീവിടെ ,
ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..

കാരിരുമ്പഴിക്കുള്ളിൽ കിടന്നു

നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
കാരിരുമ്പഴിക്കുള്ളിൽ കിടന്നു
നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഗാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും
ആയുധങ്ങളാണല്ലോ സഗാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു

പൂമരങ്ങൾ പെയ്തു തോരുന്നു
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഗാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
പ്രേമമായിരുന്നെന്നിൽ സഗാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും...
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും...

നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും

പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..

Thursday, 22 March 2018

എവിടെയോ വായിച്ചൊരു കഥയാണ്...

ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി..,

ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ്

ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...!
പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...!
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല്
ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...!
അയാൾക്കു് ആകെവിഷമമായി...!
ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ
മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...!
ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്
മൂന്ന് ചോദ്യങ്ങൾ ചോദിച്ചു..,


എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്???
മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...!

ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ???
വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന്കിടക്കുന്നു:...

എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്???
നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...!

മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു

കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,

ഈ പാമ്പിന് ഒരസുഖവും ഇല്ല...!!!
ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!!
ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ നീളം അളക്കുകയാണ്...!
പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്...!
എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക...!!!
ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്...!
കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ...!
കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും...!
അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും...!!!
അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്, കൊണ്ട് നടക്കുക...!!!

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...