Monday, 30 March 2015

ഒന്നും മനസ്സില്‍ 💭 വിചാരിക്കാതെ ഒരു നാണയം ടോസ് ചെയ്‌താല്‍ ✌ രണ്ടു രീതിയില്‍ അതിനെ 👀 കാണാം...👇 1⃣ നമ്മുടെ നേര്‍ക്ക്‌ കാണുന്ന വശമാണ് കൂടുതല്‍ നല്ല വശം എന്ന് വിചാരിക്കാം, 2⃣അല്ലെങ്കില്‍ അതിനപ്പുറത്ത് എന്താണെന്ന് ചൂഴ്ന്നു നോക്കി അത് കിട്ടിയില്ലല്ലോ എന്ന് ആധി പിടിക്കാം. 'പക്ഷെ ഞാന്‍ എന്നും തീരുമാനിക്കുന്നത് ലക്ഷ്യങ്ങള്‍ ഇല്ലാതെ നാണയം എറിയുവാനും, എന്‍റെ നേര്‍ക്ക് തിരിഞ്ഞത് ഏറ്റവും നല്ല വശം എന്ന് വിചാരിക്കാനുമാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ പ്രയോഗിക്കുന്നതും അതാണ്‌.' ഒരു ഡേറ്റില്‍ നിങ്ങള്‍ ജനിക്കുന്നു. മറ്റുള്ളവര്‍ അത് മാര്‍ക്ക് ചെയ്യുന്നു. മറ്റൊരു ഡേത്തില്‍ നിങ്ങള്‍ മരിയ്ക്കുന്നു. അതും മറ്റുള്ളവര്‍ മാര്‍ക്ക് ചെയ്യുന്നു. എന്നാല്‍ പിന്നെ, ഈ രണ്ടു ഡേറ്റുകള്‍ക്കിടയില്‍ ഉള്ള ഓരോ കള്ളിയും ഓരോ ഡേറ്റും എന്തിനു മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കണം ? അത് സ്വയം മാര്‍ക്ക് ചെയ്തുകൂടെ ? ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ അടുക്കി വച്ച് ഇടയ്ക്ക് കുറെ ചിരിക്കാനും ഇടയ്ക്കു സഹതാപം തോന്നാനും,അല്പം വിഷമിക്കാനും ഒക്കെ ഉള്ള കാര്യങ്ങള്‍, നിങ്ങളുടെ കൊച്ചു വിജയങ്ങള്‍, തോല്‍വികള്‍ തുടങ്ങി എല്ലാം അതില്‍ നിങ്ങള്‍ക്ക് എഴുതിചേര്‍ത്തുകൂടെ...! അതിന് എന്തിന് മറ്റൊരാളുടെ കയ്യക്ഷരം ! "ജീവിതത്തില്‍ ആസ്വദിക്കാന്‍ കഴിയാത്ത ഒരു നിമിഷവും ഇല്ല. അതിനു സ്വപ്നങ്ങളെ താലോലിക്കണം. ആ സ്വപ്നങ്ങളിലേക്ക് ഇന്ന് ഇപ്പോള്‍ മുതല്‍ ഓരോ നിമിഷവും എന്തെങ്കിലും സമര്‍പ്പിച്ചു കൊണ്ടേ ഇരിക്കണം... മനസ്സ്, ചിന്തകള്‍, പ്രവൃത്തികള്‍ അങ്ങനെ എല്ലാം. ഇതാണ് സമയം...!" വിജയം എങ്കില്‍ വിജയം. തോല്‍വി എങ്കില്‍ തോല്‍വി. ഒന്നും ചെയ്യാതെ ഒരു കള്ളിയും ഒരു ഡേറ്റും ശൂന്യമായിക്കൂടാ...! ഒന്നുകൂടി ഓര്‍ക്കുക - "Success is the accumulation of 10,000 tiny victories and 1,00,000 tiny failures!" പ്രശസ്ത പ്രഭാഷകനായ പാട്രിക്കിന്‍റെ ഈ വാക്കുകള്‍ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് പ്രിയതരമായി ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്... സ്വന്തം,
പ്രശസ്ത 👊 ബോക്സര്‍ ആയ മുഹമ്മദ്‌ അലിയോട് ഒരിക്കല്‍ ഒരു ❓ ചോദ്യം ചോദിക്കപ്പെട്ടു:- "താങ്കള്‍ ഒരു ദിവസം എത്ര സിറ്റ്അപ്സ് എടുക്കും ?" അതിന് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെ:-👇 "ആകെ എണ്ണം അറിയില്ല. കാരണം ഞാന്‍ അത് എണ്ണാന്‍ തുടങ്ങുന്നത് എനിക്ക് വേദനയോ ക്ഷീണമോ അനുഭവപ്പെടുന്നത് മുതലാണ്‌. അതുവരെ ഞാന്‍ എന്തിന് എണ്ണണം? മുഴുവന്‍ ഊര്‍ജ്ജവും ഉള്ളപ്പോള്‍ അത് എണ്ണുന്നത് മനസ്സില്‍ എങ്കിലും നമ്മള്‍ ഒരു വിലക്ക് ഇടുന്നത് പോലെയല്ലേ ? ഇന്നലെ ഇത്രയും ചെയ്തു, ഇന്ന് ഇത്രയും എന്ന ഒരു അനാവശ്യമായ വിലങ്ങ്. പകരം ക്ഷീണം തോന്നുമ്പോള്‍ മുതല്‍ എണ്ണിയാല്‍ ആ എണ്ണം കൂടും തോറും ആവേശവും കൂടും...!" "ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നമ്മള്‍ വിലങ്ങുകള്‍ മനസ്സില്‍ എങ്കിലും ഇടുന്നത് ഇങ്ങനെയാണ്. ഇത്ര വരെ എന്ന ഒരു ടാര്‍ജറ്റ്. അതിനു പകരം, ക്ഷീണിക്കും വരെ എത്രത്തോളം ചെയ്തു തീരുന്നുവോ അതില്‍ നിന്ന് ചെയ്തു തുടങ്ങുകയും തുടരുകയും ചെയ്യുന്നതിലാണ് മിടുക്ക്...!
നിറയെ 💛 സ്നേഹത്തോടെ,

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...