Thursday, 15 December 2016

കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ .

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌ .

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ... ?

പുറകിലെ
കാഴ്‌ചകള്‍ കാണാന്‍ .... !

 പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... !

കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌ .

ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌ ...... !

അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക...

Dr APJ അബ്‌ദുൽ കലാം.....
പെൺക്കുട്ടികൾക്ക്
അവരുടെ സൗന്ദര്യം കൊണ്ടു മാത്രം വലിയ കാര്യമൊന്നുമില്ലെന്ന് എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ആ പഴയ കോളേജ് കാലഘട്ടമായിരുന്നു.....!

ആ കാലത്ത്
ഞാനടക്കമുള്ള കോളേജിലെ സകല പെൺക്കുട്ടികൾക്കും ഒരുപാട് ഭയമുള്ള...,
ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ
ആ കോളേജിലുണ്ടായിരുന്നു....!!!
ഒരു അസുരവിത്ത്....!!!
കോളേജ് അക്കാലത്തു കണ്ട ഏറ്റവും വലിയ തല്ലിപ്പൊളി....!!

ഞാനവനെ കാണുമ്പോൾ എന്റെ  പോസ്റ്റ്ഗ്രാജുവേഷൻ ക്ലാസ്സിൽ അവനുമുണ്ട്...,
പക്ഷെ ആശാൻ ഒറ്റ ക്ലാസ്സിൽ പോലും വരാറില്ല,....,

നാട്ടുരാജാവും കോടീശ്വരനുമായ അപ്പന്റെ ഏകമകൻ....,
കുടുംബത്തിന്റെ ധൂർത്തപുത്രൻ.....!!
പണം കൊണ്ടും അധികാരം കൊണ്ടും കൈയൂക്കു കൊണ്ടും കോളേജ് ഭരിക്കുന്നവൻ....!!

പണം കൊണ്ട് നെറികേടുകൾ മാത്രം ചെയ്യാനറിയുന്നവൻ....!!
അവനെന്ത് തോന്നുന്നുവോ അതെല്ലാം തനിഷ്ടം പോലെ നടപ്പിലാക്കുന്ന ഏകാധിപതി....!

കള്ള്  , കഞ്ചാവ് , പെണ്ണ് ,
പണം ,  തല്ലുകൂടൽ, പാർട്ടികൾ , ഒാവർസ്പീഡ് ,
അശ്രദ്ധമായ ഡ്രൈവിങ്ങ് ,
മറ്റുള്ളവരുടെ കണ്ണിലെ ഭയം കാണുന്നതിലുള്ള ത്രിൽ ,

നിഷേധിയെന്നോ...,
താന്തോന്നിയെന്നോ...,
തന്റെടിയെന്നോ...,
തനിഷ്ടക്കാരന്നെന്നോ...,
തെമ്മാടിയെന്നോ...,
റൗഡിയെന്നോ...,
നാട്ടുപ്രമാണിയെന്നോ....,
മാടമ്പിയെന്നോ....,
തുടങ്ങി ഏതു വിശേഷണങ്ങൾക്കും അധിപൻ....!!

രണ്ടു കാരണങ്ങൾ കൊണ്ട് മാനേജ്മെന്റിനവനെ ഒഴിവാക്കാനാവുമായിരുന്നില്ല....,
ഒന്നവന്റെ അപ്പന്റെ പണവും പ്രതാപവും സ്വാധീനവും...,

രണ്ട് അവന്റെ കോളേജ് ജീവിതം നീട്ടി കൊണ്ടാവാനാണെങ്കിൽ കൂടി റിസൾട്ട് വരുമ്പോൾ ഫസ്റ്റ് ക്ലാസ്സ് മാർക്കോടെ അവൻ പഠിച്ച് പാസാവും.....!

കോളേജിൽ ഈ കാര്യങ്ങളെല്ലാം അതിന്റെതായ രീതിയിൽ കത്തി നിന്ന കാലയളവിൽ തന്നെയാണ്....,

അന്നത്തെ കോളേജ് പ്രൊഫസറായിരുന്ന ഫാദർ നെൽസൻ ജേക്കബ് അന്ധരായ വിദ്യാർത്ഥികളെ കൂടി കോളേജിന്റെ ഭാഗമാക്കാൻ അവിടെ അവർക്കായുള്ള ബ്രെയിലി ലിപി ക്ലാസ്സുകൾ തുറന്നത്...,

പുതിയ ബാച്ചിൽ ആ വർഷം ആകെ നാലു പേരാണുണ്ടായിരുന്നത് മൂന്നു ആൺക്കുട്ടികളും ഒരു പെൺക്കുട്ടിയും....!!

ആ പെൺക്കുട്ടിയാണേൽ അനാഥയും ക്ഷയിച്ചു പോയ ഒരു പഴയ ഇല്ലത്തെ  നമ്പൂതിരിക്കുട്ടിയും....,

തൊലിവെളുപ്പും അനാഥയും കാഴ്ച്ചയില്ലെന്ന ധൈര്യവും അവന്റെ
കാമം തക്കം പാർത്തിരിക്കുന്ന കഴുകൻ കണ്ണുകൾ അവളിലും പതിഞ്ഞിട്ടുണ്ടെന്ന് അറിവായതോടെ ഞങ്ങൾ പരിഭ്രാന്തരായി...,

അവനവളെ തന്റെ  വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവനവളെ പലയിടത്തും വെച്ച് ഇരയെ തിരയുന്ന വേട്ടമൃഗത്തെ പോലെ ഒറ്റു നോക്കുന്നുണ്ടെന്നും  അതു കാണാനിടയായ കൂട്ടുക്കാരികൾ വന്നു പറഞ്ഞപ്പോൾ...,

അവനവളെ എങ്ങാനും തൊട്ടാൽ അവന്റെ മരണം എന്റെ കൈ കൊണ്ടാവുമെന്ന് ഞാനും ഉറപ്പിച്ചു....!!

കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം അവൾ  ഇരിക്കുന്നതിനടുത്തു വന്ന് അവളോടെന്തോ ചോദിച്ച് അവൾക്കരുകിൽ നിന്നു നടന്നകലുന്ന അവനെയാണ് ഞങ്ങൾ കാണുന്നത്....,

ഞങ്ങളവളുടെ അടുത്തു ചെല്ലുമ്പോൾ
അവൾ കരയുകയായിരുന്നു....,
ഞങ്ങളവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കരഞ്ഞു കൊണ്ടെയിരുന്നു....,
മാത്രമല്ല അവനോടുള്ള പേടി കൊണ്ട് സംസാരിക്കാൻ കൂടി അശക്തയായിരുന്നു അവൾ...,

എങ്ങിനെ പേടിക്കാതിരിക്കും വന്ന അന്നു തന്നെ അറിഞ്ഞിരിക്കുമല്ലൊ അവന്റെ സ്വഭാവഗുണങ്ങൾ....,

അതിനടുത്ത ദിവസം അവൾ വരുമെന്നു പോലും ഞങ്ങൾ കരുതിയില്ല...,
പക്ഷെ തന്റെ മുന്നോട്ടുള്ള ഏക ജീവിതമാർഗ്ഗമാണ് ഈ പഠിപ്പെന്നുള്ളതു കൊണ്ട് രണ്ടും കൽപ്പിച്ച് പാവം അവൾ വന്നു....,
അതോടെ അവനോടുള്ള ഞങ്ങളുടെ വെറുപ്പ് അതിന്റെ ആയിരം മടങ്ങായി....,

അതിനിടയിൽ ഒരു തല്ലുകേസിൽ പെട്ട് അവൻ ലോക്കപ്പിലായി ഞങ്ങൾക്കെല്ലാം സന്തോഷവുമായി....,

കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷയായി...,
അത് ഒരു കണക്കിനു നന്നായി
ആനക്കു മദപാട് കാലം പോലെ
അവന്റെ ചെയ്തികൾക്കെല്ലാം ഒരയവു വരുന്നത് പരീക്ഷാക്കാലങ്ങളിൽ മാത്രമാണ്....!

പക്ഷേ ഞങ്ങളുടെ കണക്കുക്കൂട്ടലുകൾക്കപ്പുറത്ത് ആയിരുന്നു അവന്റെ നീക്കം....,

ആ ദിവസം ഞാനൊരിക്കലും മറക്കില്ല....,

പരീക്ഷയുടെ അവസാന ദിവസം
പരീക്ഷ തീർന്നു കിട്ടാൻ
കാത്തു നിൽക്കുകയായിരുന്നു
ആ സാമദ്രോഹിയെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു....,

പരീക്ഷയെല്ലാം കഴിഞ്ഞ് ഒരോന്നു പറഞ്ഞു കൊണ്ടിരുന്ന ഞങ്ങൾക്കിടയിലെക്ക് പെട്ടന്നാണവൻ കടന്നു വന്നത് ....

അവനൊന്ന് തറപ്പിച്ചു നോക്കിയതോടെ ഞങ്ങൾ ഭയനു വിറച്ച് അവൾക്കരികിൽ നിന്നു എഴുന്നേറ്റ് മാറി....,

ഞങ്ങൾ മാറിയതും അവനവൾക്കു മുന്നിലേക്കു വന്ന് അവളോടെന്തോ
പറഞ്ഞ് അവളെയും കൂട്ടി മുന്നോട്ട് നടന്നു...
തുടർന്ന് നിർത്തിയിട്ടിരുന്ന അവന്റെ ജീപ്പിൽ അവളെയും കയറ്റി കൊണ്ടു പോകുന്നത് ഭയത്തോടെയും വേദനയോടയും നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.....,

എനിക്കെന്നോടു തന്നെ ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്...,

" അവനാരോ ആയി കൊള്ളട്ടെ "

പക്ഷെ തങ്ങളുടെ മുന്നിൽ നിന്നും കൂട്ടത്തിലൊരുവളെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി
ബലമായ് കൂട്ടി കൊണ്ടു പോകുമ്പോൾ സ്വന്തം സുരക്ഷിതത്വം മാത്രം ഒാർത്ത് അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാനാവാതെ.....,

ഛെ......!

എനിക്കു എന്നോടു തന്നെ പുച്ഛം തോന്നി....,
ഇതിലും ബേധം അവനാൽ
പരസ്യമായി താൻ ബലാൽസംഘം ചെയ്യപ്പെട്ട്  അഭമാനിതയാവുക
ആയിരുന്നു നല്ലതെന്ന്
എന്റെ മനസാക്ഷി പോലും എന്നെ കുറ്റപ്പെടുത്തി....,

അന്ന് ഏറെ വൈകിയിട്ടും അവൾ മടങ്ങി വന്നില്ല...,
ക്രൂരമായിരുന്നു  ഹോസ്റ്റലിലെ ആ  രാത്രി...,
അരുതാത്തതെന്തോ അവൾക്കു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലായിട്ടും അതിനെതിരെ പ്രതികരിക്കാൻ
ഞങ്ങളുടെ നാവു പൊന്തിയില്ല....,

അവനവിടെ മുളപ്പിച്ച പേടിയെന്ന വിഭത്തിനെ അത്രയേറെ സകലരും ഭയപ്പെട്ടിരുന്നു....!
സമയം ചെല്ലും തോറും അവിടെ കൂട്ടം കൂടിയവരിൽ പലരും കളം വിട്ടു പോയെങ്കിലും എനിക്കുറക്കം വന്നില്ല....!

ഇരുട്ടിന്റെ കാഠിന്യവും നിശബ്ദ്ധതയുടെ ആഴവും കൂടി വന്നെങ്കിലും...,
അതിനെ അവനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....,

ആ രാത്രി വെളുക്കുവോള്ളം എന്നുള്ളിലെ സകല പ്രതികരണശേഷിയേയും അവനെതിരെ പ്രതികരിക്കാനുള്ള ഊർജ്ജമാക്കി മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടെയിരുന്നു....,

അവൾക്കു വേണ്ടി സ്വയം കത്തിജ്വലിക്കാനും അവനെതിരെ തിരിയാനും ഞാൻ തീരുമാനിച്ചു...,
ഇനി അഥവ മാനേജ്മെന്റ് അവനെതിരെ നടപടിയെടുത്തില്ലെങ്കിൽ പോലും...,

അവനെതിരെ പോലീസിൽ പരാതിപ്പെടാൻ തന്നെ ഞാൻ തീർച്ചപ്പെടുത്തി....!

നേരം പരപരാ വെളുത്തു തുടങ്ങിയതു മുതൽ എന്നിലെ സ്ത്രീ ആളി കത്തി.....,
വരുന്നതെന്തും നേരിടാൻ തയ്യാറായി ഞാനും ഒരുങ്ങി....,

പക്ഷെ നേരം വെളുത്തതും കാട്ടുതീ പോലെ ആ വാർത്തയെത്തി....,

വിശ്വസിക്കാനാവാത്ത വിധം ഞാനും അന്താളിച്ചു പോയി....,
അതു വിശ്വസിക്കാൻ ഞാനൊന്നു മടിച്ചു....,

സംഭവം സത്യം തന്നെയായിരുന്നു....,
എങ്കിലും മേരി സിസ്റ്റർ പറഞ്ഞപ്പോഴാണ് ഞാൻ പൂർണ്ണമായി അതു വിശ്വസിച്ചത്....,

അവനവളെ വിവാഹം കഴിച്ചിരിക്കുന്നു എന്ന്...!!!

ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു.....,

പരീക്ഷ കഴിയാൻ കാത്തു നിന്ന്
അപ്പന്റെ പണത്തിനും പ്രതാപത്തിനും പിടി കൊടുക്കാതെ മനസ്സിനിഷ്ടപ്പെട്ടവളെയും കൂട്ടി ജീവിതത്തോട് പൊരുതി ജീവിക്കാൻ അവനവന്റെ വഴി തിരഞ്ഞെടുത്തിരിക്കുന്നു
തുടർന്ന് ഇന്നലെ തന്നെ അവർ എങ്ങോട്ടോ ട്രെയിൻ കയറിയിരിക്കുന്നു....!!!

അതോടെ മനസിലെ മഞ്ഞുരുകാൻ തുടങ്ങി....,
പിന്നീട് അതുമായി പൊരുത്തപ്പെടാനാവുമോ എന്നറിയാൻ ഞാൻ പുറകോട്ടു ചിന്തിക്കാൻ ശ്രമിച്ചു....,

അപ്പോൾ പ്രത്യക്ഷത്തിൽ അപ്രത്യക്ഷമായിരുന്ന പലതും മറ നീക്കി പുറത്തു വരാൻ തുടങ്ങി....,

അതു പ്രകാരം ഞാനറിഞ്ഞതിൽ ഒന്ന്
കാമുകിയെ സ്വന്തമാക്കാൻ തന്റമ്മയെ കൊന്നു കളഞ്ഞ അപ്പനോടുള്ള പ്രതികാരമായിരുന്നു അവന്റെ ജീവിതമെന്ന്....,,

മറ്റൊന്ന്
സാധാരണ ഒരാൾ അവളെ പോലെ ഒരാളുടെ കാര്യത്തിൽ എത്ര ശ്രമിച്ചാലും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചാലോചിച്ച് വേണ്ടന്നു വെക്കുകയെന്ന എളുപ്പമാർഗ്ഗം സ്വീകരിക്കാനാണു സാധ്യത....,

അപ്പോൾ ഇതു പോലെ ഒരു തീരുമാനം എടുക്കാനും അത് നടപ്പിൽ വരുത്താനും ആണായി പിറന്നാൽ മാത്രം പോര ചങ്കുറപ്പു കൂടി വേണം....,

അവനെ പോലെ നിഷേധിയും താന്തോന്നിയും തന്റെടിയും
വഴക്കാളിയും
തനിഷ്ടക്കാരനും
കുറച്ചൊക്കെ തെമ്മാടിയുമായ ഒരുവനു മാത്രം കഴിയുന്ന ഒന്നായിരുന്നു അത്....!!

പിന്നെ
ഇതെല്ലാം ഇപ്പം ഇവിടെ പറയാൻ കാരണം
ആ സംഭവത്തിനു ശേഷം വർഷങ്ങൾക്കപ്പുറം ഇന്നാണവരെ വീണ്ടും കാണുന്നത്....!

കൂടെ അന്നത്തെ പല സംശയങ്ങൾക്കുമുള്ള മറുപടിയും ഇന്നു കിട്ടി...,

ഇതെങ്ങനെ സംഭവിച്ചു എന്ന എന്റെ ചോദ്യത്തിനു...,
അവൾ പറഞ്ഞു...,
എന്റെ ഇതേ ചോദ്യത്തിനുള്ള അവരുടെ മറുപടി...,

കൂട്ടിന് അമ്മയില്ലാതെയും.., അച്ഛനുണ്ടായിട്ടും ഇല്ലാത്തതിനു തുല്ല്യമായും ജീവിക്കുന്ന ഒരാൾക്ക്.....,

അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കൂടെ കാഴ്ച്ച ശക്തിയും കൂടി നഷ്ടമായ ഒരാളുടെ വിഷമം എളുപ്പം മനസ്സിലാവും എന്നു മാത്രമാണ് പറഞ്ഞത്....,

അവളന്ന് കരഞ്ഞത് സങ്കടം കൊണ്ടല്ലെന്നും..,

അവൻ ചെയ്തിട്ടുള്ള സകല തെറ്റും
അവളോടെറ്റു പറഞ്ഞ് അവനവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൾ ആലോചിച്ചത് കണ്ണില്ലാത്ത തന്റെ മുന്നിൽ നിന്നും എന്തും മറച്ചു പിടിക്കാമായിരുന്നിട്ടും അതിനൊന്നും മുതിരാതെ അതേറ്റു പറഞ്ഞ്
അനാഥയായ തന്നെ കൂടെ ഒന്നിച്ച് ജീവിക്കാൻ ക്ഷണിച്ചപ്പോൾ
കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോകുകയായിരുന്നുവത്രെ....

കൂടെ കോളേജിലെ ആരെങ്കിലും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അവന്റെ പേരു പറഞ്ഞോള്ളാൻ കൂടി അവൻ അവളോട്  പറഞ്ഞു

അവളുടെ സംരക്ഷകനായതിന്റെയും ആനന്ദകണ്ണീരായിരുന്നു അവയെല്ലാം...,

എന്നിട്ടും അതിനേക്കാളൊക്കെ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത്....,

ചുറ്റും എല്ലാം കൊണ്ടും
എല്ലാം തികഞ്ഞവരെന്ന് സ്വയം വിശ്വസിക്കുന്ന ഞാനടക്കമുള്ള നൂറു കണക്കിനു സുന്ദരിമാർ ആ കോളേജിൽ ഉടുത്തും ഒരുങ്ങിയും തെക്കു വടക്ക് നടന്നിട്ടും ഞങ്ങളിൽ ഒരാളുടെ മുഖം പോലും അവന്റെയുള്ളിൽ പതിഞ്ഞില്ലെന്നതാണ്.....,

എല്ലാം കൂടി ചേർത്തു വായിച്ചതോടെ,

ഇപ്പോൾ ഒന്നെനിക്കറിയാം....,
ഒരു പെണ്ണ് അവൾ ഏറ്റവും സുന്ദരിയായി മാറുന്നത് അവളുടെ മുഖം അതീവസുന്ദരമായി തീരുമ്പോഴല്ല...,

മറിച്ച്....,

ആ പെണ്ണ്  അവൻ ആഗ്രഹിക്കുന്ന രീതിയിൽ അവന്റെ  മനസ്സിലും ജീവിതത്തിലും അവൾ   അതായി തീരുമ്പോഴാണ്....!!!!⁠⁠⁠⁠
ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്‍ പറയുമോ?
ഒന്‍പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ കാര്യമുണ്ട്!"

 ആശുപത്രിയില്‍ അസ്വസ്ഥനായി ഇരുന്ന ഒരു എണ്‍പതുകാരന്‍ നേഴ്സിനോട് അപേക്ഷിച്ചു. നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ ഇദ്ദേഹം ഓടിച്ചെന്ന് പറഞ്ഞു,"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്‍ എട്ടര. ഒന്‍പതു മണിയ്ക്ക് എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ട്."

നേഴ്സ് അയാളെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി. അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.

പരിശോധിക്കുമ്പോള്‍ വീണതും നെറ്റിപൊട്ടി ആഴത്തില്‍ മുറിവുണ്ടായതും ചോര പോയതും ഒക്കെ അയാള്‍ പറഞ്ഞു. മുറിവ് വൃത്തിയാക്കി സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക് എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര്‍ ചോദിച്ചു.

"ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എത്തുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം പറഞ്ഞു.

"എന്താണ് ഭാര്യയുടെ അസുഖം?""

അല്‍ഷീമേഴ്സ് ആണ്.

"ഒരല്പം സംശയത്തോടെ, ഡോക്റ്റര്‍ ചോദിച്ചു,"അല്‍ഷീമേഴ്സ്? അപ്പോള്‍ നിങ്ങള്‍ കൊടുത്ത വാക്ക് അവരെങ്ങനെ ഓര്‍ക്കും?

"ചിരിച്ചു കൊണ്ട് അദ്ദേഹം,
"വാക്ക് കൊടുത്തത് ഞാന്‍ അല്ലെ? ഓര്‍ക്കേണ്ടതും പാലിക്കേണ്ടതും ഞാന്‍ അല്ലെ?
അവള്‍ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന്‍ വാക്ക് കൊടുത്തിട്ട് അത് നടത്താന്‍ അവള്‍ എന്‍റെ പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ ഓര്‍മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാമല്ലോ, അവള്‍ എന്‍റെ ആരാണെന്ന്! അതുകൊണ്ട് എനിക്ക് പോയേ പറ്റൂ! എന്‍റെ വാക്കാണത്!

Monday, 22 August 2016


പക്ഷിയുടെ ജീവന്‍

ഒരിക്കല്‍ ഒരു യുവാവ് തന്റെ ഒരു പക്ഷിയെയും കൊണ്ട് തന്റെ ഗുരുവിനടുത്തുചെന്നു. എന്നിട്ട് ഗുരുവിനെ കളിപ്പിയ്ക്കാനായി യുവാവ് ചോദിച്ചു "ഗുരോ ഈ പക്ഷി ജീവനുള്ളതാണോ അതോ ചത്തതാണോ?" ഗുരു കാണാതിരിക്കാനായി ഇയാള്‍ പക്ഷിയെ ശരീരത്തിന് പുറകിലേയ്ക്ക് പിടിച്ചിരിക്കുകയായിരുന്നു. ഗുരു പക്ഷി ചത്തതാണെന്ന് പറയുകയാണെങ്കില്‍ അതിനെ പറത്തിവിടാനും അതിന് ജീവനുണ്ടെന്ന് പറയുകയാണെങ്കില്‍ കയ്യിലിട്ട് കഴുത്തുഞെരിച്ച് കൊല്ലാനും യുവാവ് മനസ്സില്‍ പദ്ധതിയിട്ടിരുന്നു. യുവാവിന്റെ ചോദ്യം കേട്ടപ്പോള്‍ ഗുരു പറഞ്ഞു "ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയ്ക്കുള്ളിലാണ്"


പിന്നാലെ വന്നവർ


പിന്നാലെ വന്നവർ അല്ലാപ്പോയ്ഴും  മുമ്പേ നടന്നു  ശീലിച്ചവനായിരുന്നു , ഞാൻ .പിന്നാലെ നടന്നു വരുന്നവരുടെ കാലൊച്ചകൾ  കേള്ക്കുന്നത് അങ്ങനെ എനിക്ക്  ഹരമായി.  പിന്തുടരുന്നവരുടെ  എണ്ണം ക്രമേണ  ലക്ഷം  ലക്ഷമാവുമെന്ന്  ഞാൻ സ്വപനം  കണ്ടു.  എന്നാൽ ഒരു ദിവസം  പൊടുന്നനെ അവരെല്ലാം  എന്നെ മറികടന്ന്  പുതിയൊരു  നേതാവിന്റെ  പിറകെ ധൃതിയിൽ  നടന്നു നീങ്ങുന്നത്‌  എന്നെ ആശങ്കാകുലനാക്കി . പിറകിൽ  കട്ടി കൂടുന്ന ശൂന്യത  എന്നെ ഭയപ്പെടുത്താൻ  തുടങ്ങിയപ്പോൾ  ഞാൻ   ഇടവഴികളിലൂടെ  തിരക്കിട്ട് നടക്കാൻ തുടങ്ങി.  രാജപാതകളിലേക്ക്  എളുപ്പ വഴികളൊന്നു മില്ലെന്നു  മനസ്സ് ഓർമപ്പെടുത്താൻ  തുടങ്ങിയതോടെ ഞാൻ  അസ്വസ്ഥനായി .



Tuesday, 22 March 2016

തോമസ് ആല്‍വാ എഡിസണ്‍


ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത"... . ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ.... ..


വിവാഹം

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... !
ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും ...
ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും....
ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും.....
ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തിയാവും... ശാസിക്കുന്ന ചേച്ചിയാവും....
എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട് ഒരുപാട് നന്ദി പറയും ,
ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറയേകിയതിന്....
ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

(ഫോട്ടോ കടപ്പാട് Aneesh Thrithallur
Different point )

പ്രണയം

നട്ടപ്പൊരി വെയിലത്ത് അണ്ണാക്ക് വരണ്ടതിനാല്‍ എന്തേലും തണുത്ത വെള്ളം കുടിക്കാമെന്ന് കരുതി നവാസും ഞാനും അടുത്തുള്ള കൂള്‍ബാറില്‍ കയറി.
കായ് കുറവായതിനാല്‍ ലെെം ജ്യൂസിനോഡര്‍ ചെയ്തിരിക്കുമ്പോഴാണ് ഒര് ഒലിപ്പിക്കല്‍ പ്രണയവുമായി നട്ടാലുച്ചക്കെ രണ്ടെണ്ണം കയറിവരുന്നത്. ബെെക്ക് നിര്‍ത്തിയപ്പളേ ഞങ്ങള്‍ അവരെ ശ്രദ്ധിച്ചു. ബെെക്കില്‍ നിന്നും അവനാദ്യം ഇറങ്ങി കണ്ണടവെച്ച സുന്ദരിയായ പെണ്‍കുട്ടിയെ എടുത്ത് ഇറക്കി വെക്കുന്നു. പിന്നെ കെെപിടിച്ച് കൊച്ച് കുഞ്ഞുങ്ങളെപ്പോലെ കെയര്‍ ചെയ്ത് കൂള്‍ബാറിലേക്ക് കൊണ്ട് വരുന്നു.
അവരെ കാട്ടിക്കൂട്ടലു കണ്ട് ഞങ്ങള്‍ പരസ്പരം കമന്‍റിടാന്‍ തുടങ്ങി. അയാള്‍ കേട്ട് കാണും ഞങ്ങളെ തുറിച്ചൊന്ന് നോക്കി.
ഞങ്ങളുടെ മുന്‍സീറ്റിലിരുന്ന് ഗ്രേപ് ജ്യൃസിനോടര്‍ ചെയ്തു.
സ്ട്രായിട്ട് അയാള്‍ അവളുടെ ചുണ്ടിലേക്കടുപ്പിച്ച് പിടിച്ച് കൊടുക്കുന്നതും കുടിച്ച് തീരാനായപ്പോ അയാളുടെ നിറഞ ഗ്ളാസിലെ പകുതി കൂടി അവളുടെ ഗ്ളാസ്ലേക്കൊഴിച്ച് കൊടുക്കുന്നതും മതിയെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോ അവളു കുടിച്ചതിന്‍റെ ബാക്കിയും തന്‍റെ ഗ്ളാസിലുള്ളതും അയാള്‍ കുടിക്കുന്നതും അയാളുടെ കയ്യിലെ കര്‍ച്ചീഫ് കൊണട്‌ അവളുടെ മുഖത്തെ അവശിഷ്ട്ടം തുടച്ച് കൊടുക്കുന്നതും കണ്ട് സഹികെട്ട എന്‍റെ സുഹൃത്തിന്‍റെ ഒച്ച അല്പം കൂടിപ്പോയി.
പെണ്‍കൂസന്‍.
വിളിച്ചതയാള്‍ കേട്ടു. ഞങ്ങളെ നോക്കി . ഒന്ന് പുഞ്ചിരിച്ചു. അയാളുടെ പ്രിയതമയോട് കുറച്ച് നേരം അവിടെ ഇരിക്കൂന്ന് പറഞ്ഞ് അയാള്‍ ഞങ്ങളടുത്തേക്ക് വന്നു.
സഹോദരമ്മാരേ വിരോധമില്ലേല്‍ ഒന്ന് പുറത്തേക്ക് വരൂ.
പടച്ചോനേ അടിക്കാനാകുമോ. ചെറിയൊര് പേടി തോന്നെയെങ്കിലും ഞങ്ങള്‍ പുറത്തേക്ക് പോയി.
പ്രിയ കൂട്ടുകാരെ നിങ്ങളുടെ ഫീലിങ്ങ് എനിക്ക് മനസിലാവും.
ആള്‍ക്കാരു കാണിക്കെ പച്ചയായി തൊട്ടുരുമ്മി നടക്കുനവരെ നിങ്ങളുടെ പ്രായത്തില്‍ എനിക്കും ഒര് മാതിരിയായിരുന്നു.
പക്ഷെ ഈ പെണ്‍കുട്ടി എന്‍റെ ഭാര്യയാണ്. അവള്‍ക്ക് കണ്ണുകാണില്ല. അതോണ്ടാട്ടോ ഇങ്ങനെയൊക്കെ.
അതു പറഞ്ഞ് പോകാന്‍ തിരിഞ്ഞ അയാളുടെ കെെകളില്‍ ഞങ്ങളാഞ്ഞു പിടിച്ചു.
അല്ല ഇത്രേം സുമുഖനായ നിങ്ങളെന്തേ ഒര് അന്ധയായ പെണ്ണിനെ കെട്ടി.
അയാള്‍ പുഞ്ചിരിച്ചു.
അതൊര് കഥയാണ്.
വീട്ട് ജോലിക്ക് പോയായിരുന്നു ഉപ്പയില്ലാത്ത എന്നെ എന്‍റുമ്മ വളര്‍ത്തിയത്.
വലിയ പണക്കാരായ ഈ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ഉമ്മ പണിക്ക് പോയത്.
ഒര് ദിവസം തട്ടത്തില്‍ ചോരയുമായി വന ഉമ്മയെക്കണ്ട് ഞാന്‍ ചോദിച്ചു ഇതെന്ത് പറ്റി ഉമ്മാ.
ഉമ്മ ദയനിയമായി ആ കഥപറഞ്ഞു.
കണ്ണു കാണാത്ത മോളെ കിടകകയില്‍ കിടപ്പിലായ അതിന്‍റെ ഉമ്മ ചേര്‍ത്തു പിടിച്ച് എന്‍റെ ഉമ്മയോട് ഇങ്ങനെ പറഞ്ഞത്രേ. ഇത്താത്താ എനിക്ക് രണ്ട് സങ്കടമേ ഉള്ളൂ. ഒന്ന് കണ്ണ് കാണാത്ത എന്‍റെ മോളെ ആരും കല്ല്യാണം കഴിക്കില്ലല്ലോ. എന്‍റെ മരണശേഷം അവളൊറ്റക്കാവൂല്ലേ. മറ്റൊന്ന് എന്‍റെ മരണത്തിന് മുന്‍പ് എന്‍റെ മോളുടെ കെെകൊണ്ട് ഒരൃ ഗ്ളാസ് വെള്ളം എനിക്ക് കുടിക്കാനവുമോ.
ഇത് കേട്ട മോള് ഞാനിപ്പം കൊണ്ടത്തരാം ഉമ്മച്ചീ എന്ന് പറഞ്ഞ് നടന്ന് പരിചയമുള്ള വഴികളിലൂടെ ഓടി. വെള്ളമെടുക്കാന്‍. നടുവകത്തെ മലര്‍ക്കെ തുറന്നിട്ട ഡോറില്‍ നെറ്റിയടിച്ചു. ചോരയൊലിച്ചു.
എന്നിട്ടും ഗ്ളാസില്‍ വെള്ളവുമായി ഉമ്മക്കടുത്തേക്കവള്‍ വന്നു.
നിറഞ കണ്ണോടെ അവളുടെ ഉമ്മ വെള്ളം കൂടിച്ചു.
എന്‍റെ ഉമ്മ തട്ടം കൊണ്ടാ പെണ്‍കുട്ടിയുടെ നെറ്റിയിലെ ചോരയൊപ്പി.
കഥകേട്ട് സങ്കടമായ ഞാനെന്‍റെ ഉമ്മ്ോട് പറഞ്ഞു ഞാന്‍ വലുതായിട്ട് കെട്ടിക്കോളാം ആ പെണ്‍കൊച്ചിനെ.
ഇതെല്ലാം കേട്ട് നിന്ന ഞങ്ങളു വല്ലാതെയായി.
എന്‍റെ കൂട്ടുകാരനയാളോട് ചോദിച്ചു.
നിങ്ങളുടെ ജീവിതം അതിലെ സന്തോഷങ്ങള്‍.അതൊക്കെ ഇല്ലാണ്ടായില്ലേ??
അയാളൊന്ന് ചിരിച്ചു.
''ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് സഹോദരമ്മാരേ ഞാന്‍.ഒര് പാട് തെറ്റുകള്‍ മാത്രം ചെയ്ത എനിക്ക് കിട്ടിയതാരെയെന്നറിയോ.ഒര് കുഞ്ഞ് തെറ്റുപോലും ചെയ്യാത്ത നിഷ്കളങ്കയായ ഒര് പെണ്ണിനെയാണ. പാതിരാത്രിയില്‍ അതിമനോഹരമായി മനപാഠമാക്കിയ ഖുര്‍ആനോതി തഹജ്ജുത് നിസ്ക്കരിച്ച് അവള്‍ പ്രാര്‍ത്ഥിക്കുന്നതെന്തെന്നറിയോ.
ഒര് സന്തോഷവും നല്കാനാവാത്ത അന്ധയായ എനിക്കൊര് ജീവന്‍ നല്കിയ എന്‍റെ ഭര്‍ത്താവിന് നീ സ്വര്‍ഗ്ഗം നല്കണേ റബ്ബേ.
ഒര് ഭാര്യയുടെ പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവിന്‍റെ വിജയം.
പിന്നെ ആറുവയസുള്ള ഞങ്ങളുടെ മോള് രാവിലെ സ്കൂള്‍ വാന്‍ കയറുമ്പോ എന്‍റെ കവിളിലുമ്മ വെച്ച് പറയും. ഇത് ഞാന്‍ വരും വരെ എന്‍റെ ഉമ്മച്ചിയെ നോക്കാന്‍.
സ്കൂള്‍ വിട്ട് വന്ന് ഒരുമ്ഃതരും.
ഇത് ഇത്വരെ നോക്കിയതിന്.
എന്നിട്ടാ മോള് പറയും.
വാപ്പിച്ചീ ഇങ്ങക്കെപ്പളും ഞാന്‍ ദുആ ചെയ്യും. കണ്ണ് കാണാനാവാത്ത എന്‍റുമ്മച്ചിയെ സ്നേഹിച്ച എന്‍റെ വാപ്പിച്ചിക്കൊപ്പം ഞങ്ങളെ നീ സ്വര്‍ഗ്ഗത്തിലാക്കണേ പടച്ചോനേ. അവിടെ ന്‍റെ മ്മച്ചിക്ക് കാഴ്ച്ചയും കൊടുക്കണേ തമ്പുരാനേ.....
പറഞ്ഞ് നിര്‍ത്തി അയാള്‍ ചോദിച്ചു.ഇതിനേക്കാള്‍ വലിയ സന്തോഷമെന്തുണ്ട് കൂട്ടുകാരേ..???


Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...