Monday, 22 August 2016


പക്ഷിയുടെ ജീവന്‍

ഒരിക്കല്‍ ഒരു യുവാവ് തന്റെ ഒരു പക്ഷിയെയും കൊണ്ട് തന്റെ ഗുരുവിനടുത്തുചെന്നു. എന്നിട്ട് ഗുരുവിനെ കളിപ്പിയ്ക്കാനായി യുവാവ് ചോദിച്ചു "ഗുരോ ഈ പക്ഷി ജീവനുള്ളതാണോ അതോ ചത്തതാണോ?" ഗുരു കാണാതിരിക്കാനായി ഇയാള്‍ പക്ഷിയെ ശരീരത്തിന് പുറകിലേയ്ക്ക് പിടിച്ചിരിക്കുകയായിരുന്നു. ഗുരു പക്ഷി ചത്തതാണെന്ന് പറയുകയാണെങ്കില്‍ അതിനെ പറത്തിവിടാനും അതിന് ജീവനുണ്ടെന്ന് പറയുകയാണെങ്കില്‍ കയ്യിലിട്ട് കഴുത്തുഞെരിച്ച് കൊല്ലാനും യുവാവ് മനസ്സില്‍ പദ്ധതിയിട്ടിരുന്നു. യുവാവിന്റെ ചോദ്യം കേട്ടപ്പോള്‍ ഗുരു പറഞ്ഞു "ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയ്ക്കുള്ളിലാണ്"


പിന്നാലെ വന്നവർ


പിന്നാലെ വന്നവർ അല്ലാപ്പോയ്ഴും  മുമ്പേ നടന്നു  ശീലിച്ചവനായിരുന്നു , ഞാൻ .പിന്നാലെ നടന്നു വരുന്നവരുടെ കാലൊച്ചകൾ  കേള്ക്കുന്നത് അങ്ങനെ എനിക്ക്  ഹരമായി.  പിന്തുടരുന്നവരുടെ  എണ്ണം ക്രമേണ  ലക്ഷം  ലക്ഷമാവുമെന്ന്  ഞാൻ സ്വപനം  കണ്ടു.  എന്നാൽ ഒരു ദിവസം  പൊടുന്നനെ അവരെല്ലാം  എന്നെ മറികടന്ന്  പുതിയൊരു  നേതാവിന്റെ  പിറകെ ധൃതിയിൽ  നടന്നു നീങ്ങുന്നത്‌  എന്നെ ആശങ്കാകുലനാക്കി . പിറകിൽ  കട്ടി കൂടുന്ന ശൂന്യത  എന്നെ ഭയപ്പെടുത്താൻ  തുടങ്ങിയപ്പോൾ  ഞാൻ   ഇടവഴികളിലൂടെ  തിരക്കിട്ട് നടക്കാൻ തുടങ്ങി.  രാജപാതകളിലേക്ക്  എളുപ്പ വഴികളൊന്നു മില്ലെന്നു  മനസ്സ് ഓർമപ്പെടുത്താൻ  തുടങ്ങിയതോടെ ഞാൻ  അസ്വസ്ഥനായി .



Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...