Sunday, 29 November 2015

അന്ധമായ പ്രണയം

ഒരിടത്ത് ഒരു അന്ധയായ പെണ്കുട്ടി ഉണ്ടായിരുന്നു,അവൾ അവളുടെ കാമുകനെ അതിയായി സ്നേഹിച്ചു,അവൾ അവനോടുപറയുമായിരുന്നു എനിക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ നിന്നെ കാണാമായിരുന്നു,
..ദിവസങ്ങൾകടന്നുപോയി ഒരിക്കൽ അവൾ അവനോടു ചോദിച്ചു എന്നെ കല്യാണം കഴിക്കാൻ നിന്റെ വീട്ടുകാർ സമ്മതിക്കുമോ,അവൻ മറുപടിയായി പറഞ്ഞു തീർചചയായും സമ്മതിക്കും,ഇതുകേട്ട് അവൾ വളരെ സന്തോഷിച്ചു,അങ്ങനെയിരിക്ക കുറച്ചു ദിവസങ്ങൾ കൂടികഴിഞ്ഞപ്പോൾ ആരോ അവൾക്കു കണ്ണുകൾ ദാനംചെയ്തു,..പി
ന്നീട്ചികിത്സക്ക് ശേഷം അവളുടെ കണ്ണുകളുടെ കെട്ടുകഥ അഴിച്ചു അവൾ കണ്ണുതുറന്നു ആദ്യംകണ്ടത് അവനെ ആയിരുന്നു,അവൾ അമ്പരന്നുപോയി അവനും ഒരു അന്ധനായിരുന്നു,അന്നേരം സന്തോഷത്താൽ അവൻ അവളോട് ചോദിച്ചു ഇപ്പോൾ നിനക്ക് കണ്ണുകൾ ഉണ്ട് എല്ലാം കാണാം,ഇനി നമുക്ക് കല്യാണം കഴിക്കാം...അവൾ പറഞ്ഞു എനിക്ക് നിങ്ങളെ.. ഭർത്താവിനെ സങ്കല്പ്പിക്കാൻ കഴിയില്ല,അവൻ തലതാഴ്ത്തി മൂകനായി തപ്പിത്തടഞ്ഞു തിരിഞ്ഞു നടന്നു...അൽപം അകലെ എത്തിയപ്പോ പതിയെ നിന്നു സൌമ്യനായി അവളോട് ഇങ്ങനെ പറഞ്ഞു,..എന്റെ കണ്ണുകൾ നീ സൂക്ഷിക്കണം ഞാൻ നിധി പോലെ സൂക്ഷിച്ചിരുന്നതാണ്...!!😥😥
ടിപ്പ്

ബിൽഗെറ്റ്സ് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നു. ഭക്ഷണ ശേഷം വെയിറ്റർക്ക് 5 ഡോളർ ടിപ്പ് കൊടുത്തു. വെയിറ്റർ പറഞ്ഞു എനിക്ക് അതിശയം തോന്നുന്നു. കുറച്ചു മുൻപ് സാറിന്റെ മോള് ഇവടെ നിന്ന് ഭക്ഷണം കഴിച്ചു പോകുമ്പോൾ 500 ഡോളർ ആണ് തന്നത്. സർ വെറും 5 ഡോളർ . ബിൽഗെറ്റ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു . അവൾ ലോകത്തിലെ കൊടിശ്വരന്മാരിൽ ഒരാളുടെ മകളാണ് . ഞാനോ വെറും മരം വെട്ടുകാരന്റെ മകനും.
NB : Never forget your past. It's your best teacher....
മറന്നുപോയ കാലം 

വീട്ടില്‍ ടെലിവിഷന്‍ വന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മറക്കുകയായിരുന്നു. വീടിന്‍റെ വാതില്‍പ്പടിയില്‍ കാര്‍ വന്നപ്പോള്‍ നടക്കാനും മറന്നുതുടങ്ങി..!
മോബൈല്‍ഫോണ്‍ കിട്ടിയപ്പോള്‍ കത്തുകള്‍ എഴുതാന്‍ മറന്നു.പിന്നീട് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ സ്പെല്ലിംഗ്കളും ഞാന്‍ മറന്നു. വീട്ടില്‍ എയര്‍കണ്ടീഷന്‍ വന്നപ്പോള്‍ മരങ്ങളുടെ തണലിലെ ഇളം കാറ്റും മറന്നു..!!

പിന്നീട് എന്‍റെ ജീവിതംവന്‍നഗരത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ മണ്ണിന്‍റെ ഗന്ധം ഞാന്‍ മറന്നു. ബാങ്കുകളില്‍ പണമിടപാട് തുടങ്ങിയപ്പോള്‍ പണത്തിന്‍റെ മൂല്യം മറന്നു. കൃത്രിമ സുഗന്ധലേപനങ്ങള്‍ ആസ്വദിച്ച് തുടങ്ങിയപ്പോള്‍ പുഷപങ്ങളുടെസുഗന്ധവും സൌന്ദര്യവും ഞാന്‍ മറന്നു..! ഫാസ്റ്റ്ഫുഡ്‌ കഴിച്ചുതുടങ്ങിയ ശേഷം എനിക്ക്, ദോശയുടെയും , ചട്ണിയുടെയും പായസത്തിന്റേയും രുചികള്‍ അപ്രാപ്യങ്ങളായി..!!

അവസാനം ഫേസ്ബുക്ക്‌  കിട്ടിയപ്പോള്‍ ഞാന്‍ സംസാരിക്കാന്‍ പോലും മറന്നു. ഇപ്പോള്‍ വാട്ട്സ്ആപ്പും കൂടിയായപ്പോള്‍ ഇരുന്നിടത്ത് നിന്ന്  എഴുന്നേല്‍ക്കാന്‍ കൂടി മറന്നു..!!

Monday, 30 March 2015

ഒന്നും മനസ്സില്‍ 💭 വിചാരിക്കാതെ ഒരു നാണയം ടോസ് ചെയ്‌താല്‍ ✌ രണ്ടു രീതിയില്‍ അതിനെ 👀 കാണാം...👇 1⃣ നമ്മുടെ നേര്‍ക്ക്‌ കാണുന്ന വശമാണ് കൂടുതല്‍ നല്ല വശം എന്ന് വിചാരിക്കാം, 2⃣അല്ലെങ്കില്‍ അതിനപ്പുറത്ത് എന്താണെന്ന് ചൂഴ്ന്നു നോക്കി അത് കിട്ടിയില്ലല്ലോ എന്ന് ആധി പിടിക്കാം. 'പക്ഷെ ഞാന്‍ എന്നും തീരുമാനിക്കുന്നത് ലക്ഷ്യങ്ങള്‍ ഇല്ലാതെ നാണയം എറിയുവാനും, എന്‍റെ നേര്‍ക്ക് തിരിഞ്ഞത് ഏറ്റവും നല്ല വശം എന്ന് വിചാരിക്കാനുമാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ പ്രയോഗിക്കുന്നതും അതാണ്‌.' ഒരു ഡേറ്റില്‍ നിങ്ങള്‍ ജനിക്കുന്നു. മറ്റുള്ളവര്‍ അത് മാര്‍ക്ക് ചെയ്യുന്നു. മറ്റൊരു ഡേത്തില്‍ നിങ്ങള്‍ മരിയ്ക്കുന്നു. അതും മറ്റുള്ളവര്‍ മാര്‍ക്ക് ചെയ്യുന്നു. എന്നാല്‍ പിന്നെ, ഈ രണ്ടു ഡേറ്റുകള്‍ക്കിടയില്‍ ഉള്ള ഓരോ കള്ളിയും ഓരോ ഡേറ്റും എന്തിനു മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കണം ? അത് സ്വയം മാര്‍ക്ക് ചെയ്തുകൂടെ ? ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ അടുക്കി വച്ച് ഇടയ്ക്ക് കുറെ ചിരിക്കാനും ഇടയ്ക്കു സഹതാപം തോന്നാനും,അല്പം വിഷമിക്കാനും ഒക്കെ ഉള്ള കാര്യങ്ങള്‍, നിങ്ങളുടെ കൊച്ചു വിജയങ്ങള്‍, തോല്‍വികള്‍ തുടങ്ങി എല്ലാം അതില്‍ നിങ്ങള്‍ക്ക് എഴുതിചേര്‍ത്തുകൂടെ...! അതിന് എന്തിന് മറ്റൊരാളുടെ കയ്യക്ഷരം ! "ജീവിതത്തില്‍ ആസ്വദിക്കാന്‍ കഴിയാത്ത ഒരു നിമിഷവും ഇല്ല. അതിനു സ്വപ്നങ്ങളെ താലോലിക്കണം. ആ സ്വപ്നങ്ങളിലേക്ക് ഇന്ന് ഇപ്പോള്‍ മുതല്‍ ഓരോ നിമിഷവും എന്തെങ്കിലും സമര്‍പ്പിച്ചു കൊണ്ടേ ഇരിക്കണം... മനസ്സ്, ചിന്തകള്‍, പ്രവൃത്തികള്‍ അങ്ങനെ എല്ലാം. ഇതാണ് സമയം...!" വിജയം എങ്കില്‍ വിജയം. തോല്‍വി എങ്കില്‍ തോല്‍വി. ഒന്നും ചെയ്യാതെ ഒരു കള്ളിയും ഒരു ഡേറ്റും ശൂന്യമായിക്കൂടാ...! ഒന്നുകൂടി ഓര്‍ക്കുക - "Success is the accumulation of 10,000 tiny victories and 1,00,000 tiny failures!" പ്രശസ്ത പ്രഭാഷകനായ പാട്രിക്കിന്‍റെ ഈ വാക്കുകള്‍ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് പ്രിയതരമായി ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്... സ്വന്തം,
പ്രശസ്ത 👊 ബോക്സര്‍ ആയ മുഹമ്മദ്‌ അലിയോട് ഒരിക്കല്‍ ഒരു ❓ ചോദ്യം ചോദിക്കപ്പെട്ടു:- "താങ്കള്‍ ഒരു ദിവസം എത്ര സിറ്റ്അപ്സ് എടുക്കും ?" അതിന് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെ:-👇 "ആകെ എണ്ണം അറിയില്ല. കാരണം ഞാന്‍ അത് എണ്ണാന്‍ തുടങ്ങുന്നത് എനിക്ക് വേദനയോ ക്ഷീണമോ അനുഭവപ്പെടുന്നത് മുതലാണ്‌. അതുവരെ ഞാന്‍ എന്തിന് എണ്ണണം? മുഴുവന്‍ ഊര്‍ജ്ജവും ഉള്ളപ്പോള്‍ അത് എണ്ണുന്നത് മനസ്സില്‍ എങ്കിലും നമ്മള്‍ ഒരു വിലക്ക് ഇടുന്നത് പോലെയല്ലേ ? ഇന്നലെ ഇത്രയും ചെയ്തു, ഇന്ന് ഇത്രയും എന്ന ഒരു അനാവശ്യമായ വിലങ്ങ്. പകരം ക്ഷീണം തോന്നുമ്പോള്‍ മുതല്‍ എണ്ണിയാല്‍ ആ എണ്ണം കൂടും തോറും ആവേശവും കൂടും...!" "ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നമ്മള്‍ വിലങ്ങുകള്‍ മനസ്സില്‍ എങ്കിലും ഇടുന്നത് ഇങ്ങനെയാണ്. ഇത്ര വരെ എന്ന ഒരു ടാര്‍ജറ്റ്. അതിനു പകരം, ക്ഷീണിക്കും വരെ എത്രത്തോളം ചെയ്തു തീരുന്നുവോ അതില്‍ നിന്ന് ചെയ്തു തുടങ്ങുകയും തുടരുകയും ചെയ്യുന്നതിലാണ് മിടുക്ക്...!
നിറയെ 💛 സ്നേഹത്തോടെ,

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...